പെരുമണ്ണ: പൊറ്റമ്മൽ ദേശസേവിനി ഹാളിന് സമീപം ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമൺപുറ മുണ്ടക്കാശ്ശേരി അക്ഷയ് എസ്. കുമാറാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. ഗ്രാഫിക്ക് ഡിസൈനറായ അക്ഷയ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച നിലയിലായിരുന്നു. പിതാവ്: പരേതനായ പട്ടാംകുളങ്ങര താഴത്ത് സുരേഷ് കുമാർ. മാതാവ്: സ്മിത. സഹോദരൻ: അശ്വിൻ എസ്. കുമാർ.