ബേപ്പൂർ: പഴയ പോസ്റ്റ് ഓഫിസിന് കിഴക്കുഭാഗം, ബേപ്പൂർ അങ്ങാടിയിലെ ആദ്യകാല വ്യാപാരി റോയൽ ഫ്രൂട്ട്സ് ഉടമ വെണ്ണക്കാട് മമ്മത്കോയ (കോയമോൻ-70) നിര്യാതനായി. ഭാര്യ: ഫാത്തിമ (കനീസ നാലകത്ത്, ചെറുവണ്ണൂർ). മക്കൾ: ഫൗസിദ് (വിംഗ്സ് സ്പെയർ പാർട്സ് -നടക്കാവ്) ഫെമിന (അധ്യാപിക, ആഴ്ചവട്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ), ഫസീല (അധ്യാപിക, ഷാഫി കോളജ് വാഴയൂർ). മരുമക്കൾ: അൻഫാൽ (ദുബൈ), നസീഫ് (അധ്യാപകൻ, ജെ.ഡി.ടി), ഷിഫാന (പറമ്പിൽബസാർ). സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, പരേതയായ സഫിയ (നടുവട്ടം), ജമീല.