ഫറോക്ക്: സ്കൂളിലേക്ക് പോകവെ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി വീട്ടിൽ ശശികുമാറിന്റെ മകൻ അക്ഷയ് കുമാർ (15) ആണ് മരിച്ചത്.
ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വ രാവിലെ 9.30ഓടെയായിരുന്നു അപകടം. ഫറോക്ക് ഐ.ഒ.സിക്ക് സമീപം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അമ്മ: ഷൈമ. സഹോദരങ്ങൾ: അക്ഷയ (ഡിഗ്രി വിദ്യാർഥിനി),അജിത് കുമാർ (നാലാം ക്ലാസ് വിദ്യാർഥി).