ഉള്ള്യേരി: ഒമാനിൽ വാഹനാപകടത്തിൽ ഉള്ള്യേരി സ്വദേശിയായ യുവാവ് മരിച്ചു. തെരുവത്തുകടവ് ഒറവിൽ പറക്കാപ്പറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. ലുലു ഹൈപർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച വൈകീട്ട് രാത്രി പതിനൊന്നോടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. അവിവാഹിതനാണ്.
പിതാവ്: മുത്തുകുമാർ. മാതാവ്: ദേവി (ആശാവർക്കർ). സഹോദരി: ജിതിഷ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.