അത്തോളി: കുനിയിൽ ഇളയടത്ത് രാഘവൻ നായർ (87) പുറക്കാട്ടിരിയിൽ നിര്യാതനായി. കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി കുടുംബമായ ഇളയിടത്ത് തറവാട് കാരണവരും റിട്ട. ഫാർമസിസ്റ്റും (ഇ.എസ്.ഐ. കോഴിക്കോട്) കർഷക കോൺഗ്രസ് അത്തോളി മുൻ മണ്ഡലം പ്രസിഡൻറുമായിരുന്നു. ഭാര്യ: ലീലാവതി അമ്മ. മക്കൾ: റീത്ത, മോഹൻദാസ് (സിവിൽ എൻജിനീയർ). മരുമക്കൾ: ജയഗോപാൽ നായർ (റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ബി.എസ്.എഫ്), വിജി (കെ.എസ്.ആർ.ടി.സി കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ നായർ, അരവിന്ദാക്ഷൻ, പരേതരായ ജാനകി അമ്മ, ശാരദ അമ്മ, ലീല അമ്മ, ബാലകൃഷ്ണൻ നായർ.