കുണ്ടുങ്ങൽ: പരേതനായ പൊന്മാണിച്ചിന്റകം കോയട്ടിയുടെ മകൻ വലിയങ്ങാടിയിലെ അരി വ്യാപാരിയായിരുന്ന അലിഹസൻ മരക്കാരകത്ത് മമ്മദ് കോയ (എ.എം. മമ്മു-76) കുണ്ടുങ്ങൽ മാളിയക്കൽ റോഡിൽ കുണ്ടുങ്ങൽ പള്ളിക്ക് സമീപമുള്ള ‘അൽ-റഹ്മ’ വസതിയിൽ നിര്യാതനായി. ഭാര്യ: പലാക്കിൽ മാളിയക്കൽ ആയിശബി. മക്കൾ: അൽത്താഫ് (ദുബൈ), ഇല്യാസ് (റിയാദ്), ഫസൽ (ദുബൈ ഹോം, കാലിക്കറ്റ്), അക്ബർ (വാൾഡ്രോഫ് ഡിസൈൻ), റസീന, മറീന, ഫർസാന. മരുമക്കൾ: പന്തക്കലകം യൂസഫ്, കാതിരിയകം ബദറുദ്ദീൻ (നൈബേർസ്), കിൻസ്സാന്റകം ആസിഫ് (ദുബൈ), ചക്കിളിയകം ബിന്ദുൽ ഹസനത്ത്, മുച്ചിങ്ങൽ സബീറ, കിൻസാന്റകം കുഞ്ഞു, കോയസ്സരക്കാരകം കദീജ ഫിസ. സഹോദരങ്ങൾ: എ.എം. അബൂബക്കർ, യാക്കൂബ്, പാത്തെയി, സുഹറാബി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.