മുക്കം: എം.എ.എം.ഒ കോളജ് ലൈബ്രേറിയനും ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ ജീവനക്കാരനുമായിരുന്ന പൊറ്റശ്ശേരി ഇല്ലത്തുകണ്ടി എൻ. അബ്ദുറഹിമാൻ (77) നിര്യാതനായി. വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ മസ്ജിദ് സെക്രട്ടറി, മാധ്യമം മുക്കം ഏരിയ കോഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഇ.കെ. ഇയ്യാത്തുമ്മ. മക്കൾ: തസ്നീം ബാനു, അൻവർ സാദത്ത് (ചേന്ദമംഗലൂർ എച്ച്.എസ്.എസ്), വസീം അഹമ്മദ് (സിവിൽ എൻജിനീയർ, കോഴിക്കോട്), സറീന, റഹ്മത്തുന്നിസ, ഫസ് ലുറഹ്മാൻ (എൻജിനീയർ, ദുബൈ), റാഷിദ. മരുമക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് സലിം, അഫ്സൽ, അഫ്സൽ ഹുസൈൻ, സമീറ, ഷാന സമദ്, ഷഹന. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, മൊയ്തീൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.