ബംഗളൂരു: മലപ്പുറം കരിങ്കല്ലത്താണി താഴെക്കോട് കുന്നത്ത് പീടിക ഹസന്റെ മകന് യൂസഫിനെ (36) ബംഗളൂരു ബന്നാർഘട്ട റോഡിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു നിംഹാന്‍സ് ഹോസ്പിറ്റലിലെ നഴ്സിങ് സ്റ്റാഫാണ്. ഇതേ ആശുപത്രിയിലെ നഴ്സാണ് ഭാര്യ സോയ. മക്കൾ: അമയ (ഏഴ്), അമൻ (മൂന്ന്). ബംഗളൂരു ബേഗൂർ റോഡ് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തില്‍ അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മയ്യിത്ത് സ്വദേശത്തേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വദേശത്ത്.