നന്തിബസാർ: പൗരപ്രമുഖനും ചെന്നൈയിലെ പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവുമായ മുണ്ടയിൽ മമത അബൂബക്കർ (78) ചെന്നൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. നന്തി ആശാനികേതൻ എഫ്.എം.ആർ ട്രസ്റ്റ് മെംബറായിരുന്നു. ഭാര്യ: സോഫിയ മരക്കാരകത്ത്. മറ്റു മക്കൾ: സിറാജ് (ദുബൈ), സഞ്ചിത, ഹാജറ. മരുമക്കൾ: ഉമർ ഫാറൂഖ് (കോഴിക്കോട്), സനീർ അഹമ്മദ് (കോഴിക്കോട്), റോഷ്നി (ചെന്നൈ), രേഷ്മ (ദുബൈ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതരായ ഇമ്പിച്ചി ആമിന, അബ്ദുറഹിമാൻ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് നന്തി മസ്ജിദുൽ മുജാഹിദീനിൽ. ഖബറടക്കം നന്തി മുഹ് യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.