നന്മണ്ട: രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകനും കുണ്ടായി എ.എൽ.പി സ്കൂൾ മാനേജറും റിട്ട. അധ്യാപകനുമായ കൂളിപ്പൊയിലിലെ പി.പി. മുഹമ്മദ് ബഷീർ (63-ബഷീർ കുണ്ടായി) നിര്യാതനായി. കോൺഗ്രസ് എസ്. ബ്ലോക്ക് സെക്രട്ടറി, എൻ.സി.പി ന്യൂനപക്ഷ സെൽ ജില്ല ചെയർമാൻ, എൻ.സി.പി ജില്ല നിർവാഹക സമിതി അംഗം, അധ്യാപകസംഘടനയായ കെ.പി.ടി.എ സംസ്ഥാന സെക്രട്ടറി, ജംഇയ്യതുൽ മുജാഹിദീൻ മുൻ സെക്രട്ടറി, മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സഫിയ. മക്കൾ: റിഷാദ്, അനീസ് (മലബാർ ഗോൾഡ്, ഡൽഹി), ഷാഹിന. മരുമക്കൾ: ഹെന (പള്ളിത്താഴം, കോഴിക്കോട്), ഷെർജുവാൻ (കൊയിലാണ്ടി). എ.എൽ.പി സ്കൂൾ സ്ഥാപക മാനേജർ പരേതരായ ഇമ്പിച്ചി മമ്മദ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുൽ സലാം (റിട്ട. പ്രധാനാധ്യാപകൻ), അബ്ദുൽ ഷുക്കൂർ, അഷറഫ്, ജമീല, ഹാജറ, സുബൈദ, പരേതനായ ഗഫൂർ കുണ്ടായി. ഖബറടക്കം ബുധനാഴ്ച 12ന് കാരക്കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.