കൊടുവള്ളി: റിയാദ് -മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കൊടുവള്ളി സ്വദേശി മരിച്ചു. കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽ അസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. പിതാവ്: പരേതനായ വാവാട്ട് കുരുടൻചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ (എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി ചെമ്പുകടവ് ജലവൈദ്യുതി പദ്ധതി), മൂസക്കോയ (മദ്റസാധ്യാപകൻ), മൈമൂന (ആശാ വർക്കർ, കൊടുവള്ളി നഗരസഭ), സിദ്ദീഖ് (എൻജിനീയർ), കെ.സി. ഇഖ്ബാൽ. അൽഗാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.