കോഴിക്കോട്: മാധ്യമപ്രവർത്തകൻ കരുവിശ്ശേരി കൃഷ്ണൻ നായര്‍ റോഡില്‍ കാര്‍ത്തികയില്‍ ശ്രീമനോജ് (56) നിര്യാതനായി. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജറാണ്. മറഡോണയുടെ സ്വര്‍ണ ശിൽപവുമായുള്ള ബോബി ചെമ്മണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദരസൂചകമായി യാത്ര നിർത്തിവെച്ചു. ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന് കോഴിക്കോട് ജില്ല പ്രസിഡന്റ്, കോസ്മോപൊളിറ്റന്‍ ക്ലബ് അംഗം, ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതരായ കുമാരൻ നായരുടെയും കാർത്യായനിയമ്മയുടെയും മകനാണ്. ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പ്രമീള (കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വിജിലന്‍സ് ഡിപ്പാർട്മെന്റ്, കോഴിക്കോട്). മക്കള്‍: ശ്രീപ്രിയ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, ചെന്നൈ), ശ്രീലക്ഷ്മി (പ്ലസ് ടു വിദ്യാർഥിനി, വേദവ്യാസ സ്കൂള്‍ കോഴിക്കോട്). സഹോദരങ്ങള്‍: ശ്രീജ (കണ്ണൂര്‍), പരേതയായ ശ്രീരഞ്ജിനി.