കൊടുവള്ളി: ഹൃദയാഘാതത്തെ തുടർന്ന് കൊടുവള്ളി സ്വദേശി ഖത്തറിൽ നിര്യാതനായി. ഉളിയാടൻ കുന്നുമ്മൽ പരേതനായ ഇമ്പിച്ചി അഹമ്മദിന്റെ മകൻ ജാഫർ (46) ആണ് തിങ്കളാഴ്ച മരിച്ചത്. ഡ്രൈവറായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. മാതാവ്: പരേതയായ ആയിശ. ഭാര്യ: ഫൗസിയ. മക്കൾ: ഫബിൻ, ഫെല്ല (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ്, സുബൈദ, സക്കീന, ബുഷ്റ, സലീന, റസീന, മുംതാസ്, പരേതരായ ഖദീജ, ജമീല, യാസർ. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ പറഞ്ഞു.