താമരശ്ശേരി: കോരങ്ങാട് താഴത്ത് വീട്ടിൽ താമസിക്കുന്ന കല്ലരക്കാംപൊയിൽ മുഹമ്മദ് (58) നിര്യാതനായി. ബുധനാഴ്ച എസ്റ്റേറ്റ് മുക്കിനു സമീപം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കൊടുവള്ളി തേനങ്ങൽ സറീന. മക്കൾ: സഫ്ന, ഷിഫാന, ഫെബിന, ഫായിസ്. മരുമക്കൾ: സക്കീർ ചെറ്റക്കടവ്, ഷാഹുൽ അണ്ടോണ.