നാദാപുരം: എടച്ചേരി നോർത്ത് കെട്ടുങ്ങൽ ജുമാ മസ്ജിദിന് സമീപം കയ്യാലക്കൽ മൊയ്തു മുസ്ലിയാർ (75) നിര്യാതനായി. ദീർഘകാലം നല്ലൂർ സുബുലുസ്സലാം മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: മോമൽ മറിയം. മക്കൾ: മുഹമ്മദ് (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), സുബൈർ, നസിയ. മരുമക്കൾ: ജാസ്മിൻ, ഷഹാന, ബഷീർ. സഹോദരങ്ങൾ: അബ്ദുല്ല, അന്ത്രു, ഐശു, പരേതയായ ബീവി. ഖബറടക്കം ശനി രാവിലെ എട്ടു മണിക്ക് കെട്ടുങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.