മേപ്പയൂർ: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടെ തെങ്ങിൽനിന്ന് വീണ് മരിച്ചു. കായലാട് കിഴക്കയിൽ മീത്തൽ കുന്നുമ്മൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. മാതാവ്: ലക്ഷ്മി അമ്മ. പിതാവ്: പരേതനായ അപ്പുക്കുട്ടി നായർ. ഭാര്യ: പരേതയായ പ്രമീള. മക്കൾ: ആര്യ, അമൃത. മരുമകൻ: പ്രവീൺ ആവള. സഹോദരൻ: ഗംഗാധരൻ കുന്നുമ്മൽ.