നരിക്കുനി: കണ്ടോത്തുപാറയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ പൂക്കോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (70) നിര്യാതനായി. മണ്ണൂർ പത്മരാജ് എ.എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനായിരുന്നു. ലോക് താന്ത്രിക്ക് ജനതാദൾ കാക്കൂർ പഞ്ചായത്ത് കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.യു പുന്നശ്ശേരി യൂനിറ്റ് അംഗം, പുന്നൂർ ചെറുപാലം മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി അംഗം, എസ്.എസ്.എഫ്മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം എന്നീനിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: കോയാമു, മാതാവ്: ഖദീജ. മകൾ: സാജിത. മരുമകൻ: പി.കെ. സിദ്ദീഖ് (പി.സി പാലം). സഹോദരങ്ങൾ: ഉമ്മയ്യ, ആയിഷ, ഫാത്തിമ, പരേതനായ കുഞ്ഞായിൻ കോയ.