തിക്കോടി: തിക്കോടി അങ്ങാടിയിലെ വണ്ണാത്തി വളപ്പിൽ ബാബു (70) നിര്യാതനായി. തിക്കോടി എഫ്.സി.ഐയിലെ എസ്.ടി.യു നേതാവും അങ്ങാടിയിലെ പി.പി.ആർ.എം വാടക സ്റ്റോർ ഉടമയുമായിരുന്നു. ഭാര്യമാർ: പരേതരായ മറിയം, ചെറുകുറ്റി ഹസീന. മക്കൾ: ഷഫീല, റെനീഷ. മരുമക്കൾ: മുഹമ്മദ് (നന്തി), മൻസൂർ (വെറ്റിലപ്പാറ). സഹോദരങ്ങൾ: ആസ്യ, പരേതരായ മഹമൂദ്, മൊയ്തു, നഫീസ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.