കൊടുവള്ളി: പനക്കോട് തെക്കെ വേങ്ങാതറമ്മൽ ടി.വി. ആലിക്കുട്ടി മാസ്റ്റർ (84)നിര്യാതനായി. പരപ്പൻ പോയിൽ രാരോത്ത് ജി.എം.യു.പി.സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചതാണ്. വാവാട് പുത്തൂര്‍, വെട്ടിഒഴിഞ്ഞതോട്ടം, വലിയപറമ്പ എന്നീ സ്കൂളുകളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
പനക്കോട് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ്, ജംഇയതുല്‍ ഇഖ് വാന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ സ്ഥാപക അംഗമായിരുന്നു. മുസ്ലിം ലീഗ് മുന്‍ കൊടുവള്ളി പഞ്ചായത് -മണ്ഡലം ഭാരവാഹി, സീനിയര്‍ സിറ്റിസണ്‍ കൊടുവള്ളി പ്രസിഡന്റ്, കര്‍ഷക സംഘം പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ബീപാത്തു. മക്കള്‍: ടി.വി. അഹമ്മദ് സലീം (ദുബായ്), അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി), റംല. മരുമക്കള്‍: സീന, മുഹമ്മദലിപനച്ചിപറമ്പില്, ആരിഫ.
മയ്യിത് നമസ്കാരം വ്യാഴാഴ്ച രാത്രി 8.30 ന് പനക്കോട് ജുമാമസ്ജിദില്‍.