കൊയിലാണ്ടി: ശബരിമല ദർശനത്തിനെത്തിയ കലാകാരൻ ഹൃദയാഘാതം മൂലം മരിച്ചു. ചേമഞ്ചേരി മീതൽ വെള്ളാക്കോട്ട് പി.വി. മുരളീധരൻ (48)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ മല കയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുരളീധരനെ തൊട്ടടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തെയ്യം, തിറ, വാദ്യമേള കലാകാരനാണ്. നന്മ യൂനിറ്റ് സെക്രട്ടറിയാണ്. ഭാര്യ: വിജിത. മക്കൾ: വേദ ലക്ഷ്മി (നാലു മാസം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, റീന, റീജ.