പയ്യോളി: പുറക്കാട് ഖാദിയാരകം കുടുംബാംഗവും മത, സാമൂഹിക സേവകനുമായ ടി.എം.കെ. മൊയ്തു ഫൈസി (76) നിര്യാതനായി. പതിയാരക്കര പള്ളി, മീത്തലെ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തസ്തികയിൽ സേവനം ചെയ്തിരുന്നു. നിലവിൽ കേരള മുസ്ലിം ജമാഅത്തിന്റെ യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: സുബൈദ. മക്കൾ: ഇദ്രീസ്. മുഹമ്മദ് ഇർഫാദ് (ഇരുവരും ദുബൈ). ബഹ്ജ, നസീമ, നസീറ. മരുമക്കൾ: മജീദ് വീരവഞ്ചേരി, ടി. യൂനുസ് (പുറക്കാട്), റഫീഖ് (പയ്യോളി), ഷഹ്നീറ (പയ്യോളി), അൻഷ ഷെറിൻ (ചാലിയം). സഹോദരങ്ങൾ: പരേതരായ ടി.എം.കെ. കുഞ്ഞമ്മദ് മൗലവി, കുഞ്ഞബ്ദുല്ല മുസ്ലിയാർ, അബ്ദുറഹ്മാൻകുട്ടി (അമ്മാട്ടി മുസ്ലിയാർ), കുഞ്ഞാമി.