മാനന്തവാടി: യവനാര്‍കുളം ഒരപ്പ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാനന്തവാടി യവനാർകുളം കുടത്തുംമൂല വെള്ളന്റെയും വിമലയുടെയും മകൻ വിവേകിവിവേകിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. കൊയ്യാലക്കണ്ടി കടവിൽ മൃതദേഹം പൊങ്ങുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചയാണ് വിവേകിനെ കാണാതായത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഒരപ്പ് പുഴയുടെ കരയിൽ ടോർച്ച് കണ്ടെത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തി. ഞായറാഴ്ച വാളാട് റെസ്ക്യൂ ടീം അംഗങ്ങളടക്കമുള്ളവർ തിരച്ചിൽ നടത്തുന്നതിനിടെയാണ് കൊയ്യലക്കണ്ടി കടവിൽ മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വയനാട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരൻ: വിപിഷ് (ജനസേവന കേന്ദ്രം, യവനാർകു