തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം വേളാങ്കണ്ണി സ്വദേശി കരുണാനിധിയെ (54) ആണ് താഴെ തിരുവമ്പാടിയിൽ ഞായറാഴ്ച രാവിലെ ആറോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുനില കെട്ടിടത്തിൽനിന്ന് രാത്രിയിൽ അബദ്ധത്തിൽ താഴെ വീണതാണെന്ന് കരുതുന്നു. മൃതദേഹം തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി തിരുവമ്പാടിയിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ട് വരുകയായിരുന്നു ഇദ്ദേഹം.