പയ്യോളി: പള്ളിക്കരയിലെ പറാണ്ടിത്താഴ പി.ടി. ബാലകൃഷ്ണൻ (64) നിര്യാതനായി. എസ്.എഫ്.ഐ പ്രവർത്തകനായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ഒരുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. പള്ളിക്കര കോടനാട്ടുംകുളങ്ങര പരദേവത ക്ഷേത്രം മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: സതി. മക്കൾ: ബിൻസി (അധ്യാപിക, കാവുംവട്ടം എ.യു.പി സ്കൂൾ), ഡോ. അഖില (ദന്ത ഡോക്ടർ, ക്ലിനി കെയർ ദുബൈ), അരുൺ (എ.എസ്.എം സഫാരി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്). മരുമക്കൾ: അബീഷ് (അധ്യാപകൻ, വെണ്ണായൂർ എ.യു.പി.ബി സ്കൂൾ ഐക്കരപ്പടി), സരുൺ (ഫിനാൻസ് മാനേജർ, ഗോൾഡൻ റെഡിമിക്സ് ദുബൈ), റിനു ബാലൻ (കോഓഡിനേറ്റർ എഡ് വേ എജുക്കേഷൻ സെൻറർ വടകര). സഹോദരങ്ങൾ: പരേതരായ ചിരുതക്കുട്ടി, നാരായണി, ദേവി