കാപ്പാട്: സാമൂഹിക പ്രവർത്തകനും പൂക്കാട് പരീക്കണ്ടി ട്രേഡേഴ്സ് ഉടമയുമായ പി.പി ഹൗസിൽ മുഹമ്മദ് കോയ (77) നിര്യാതനായി. ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, നിബ്രാസുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി, ക്രസന്റ് എജുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, കണ്ണൻകടവ്-കാപ്പാട് റോഡ് സംരക്ഷണ സമിതി കൺവീനർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മടാക്കര വളപ്പിൽ ജമീല. മക്കൾ: നുജ്ഉം, ജാസി, ബിജിഷ, സുർമി. മരുമക്കൾ: നൗഷാദ് മാത്തോട്ടം, ഫഹദ് കുറ്റിച്ചിറ, ഫഹദ് പാവണ്ടൂർ, അസ്മിന ചെറുകുളം.