പുറമറ്റം: കവുങ്ങുംപ്രയാർ ചമതയ്ക്കൽ സി.കെ. ജനാർദനൻ നായരുടെ (റിട്ട. ഓവർസിയർ, പൊതുമരാമത്ത്) ഭാര്യ പി.എം. തങ്കമ്മ (82) നിര്യാതയായി. കവുങ്ങുംപ്രയാർ മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി.ജെ. പ്രസാദ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, എൽ.എസ്.ജി.ഡി), സി.ജെ. ഉഷാകുമാരി, ജയശ്രീ ജെ. നായർ. മരുമക്കൾ: എൽ. പ്രേമകുമാരി (റിട്ട. എച്ച്.എം, എസ്.വി.എൻ.എസ്.എസ്.യു.പി സ്കൂൾ, കുന്നം), സി.എൻ. മോഹനകുമാർ പായിപ്പാട്, ബി. അനിൽ കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.