അരക്കിണർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരക്കിണർ അൻസാറുദ്ദീൻ സംഘം മഹൽ കമ്മറ്റി ജനറൽ സെക്രട്ടറി പാലത്തിങ്ങൽ ഹൗസിൽ മൊയ്തീൻകോയ (71) നിര്യാതനായി. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. മൊയ്തീൻകോയ സഞ്ചരിച്ച സ്കൂട്ടറും എയ്സ് വാനും അരക്കിണറിൽവെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മീഞ്ചന്ത ബൈപാസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി രണ്ടോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചക്ക് ശേഷം വീട്ടിലെത്തിച്ച മയ്യിത്ത് വൈകീട്ട് അഞ്ചോടെ മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി വൈദ്യർ. ഭാര്യ: റാബിയ. മക്കൾ: ഫാബിന, ഫരീദ, ഫസൽ. മരുമക്കൾ: എം.സി.പി. ഷബീർ (ദുബൈ), ശഹസാദ് (ജിദ്ദ), ശദാറവാൻ (മാഹി). സഹോദരങ്ങൾ: ബിപാത്തു, പരേതയായ സൈനബ.