നാദാപുരം: കുമ്മങ്കോട് ഫാറൂഖ് മസ്ജിദിന് സമീപം പുത്തലത്താങ്കണ്ടി വാഴെ പൊയിൽ മൊയ്ദു ഹാജി (73) നിര്യാതനായി. ദീർഘകാലം നാദാപുരത്ത് വ്യാപാരിയായിരുന്നു. ഭാര്യ: മറിയം. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, പോക്കർ, ബിയ്യാത്തു. ഖബറടക്കം വെള്ളിയാഴ്ച 8.30ന് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.