അടൂർ: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലിടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. അടൂർ തൃശൂർ ബേക്കറി മാനേജർ കൊടുമൺ അങ്ങാടിക്കൽ തെക്ക് ആനന്ദ സദനത്തിൽ എം. ഉണ്ണികൃഷ്ണൻ (കണ്ണൻ -33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി തിരുവല്ലയിൽ ബേക്കേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രാത്രി 11.50ന് കായംകുളം -പത്തനാപുരം സംസ്ഥാന പാതയിൽ അടൂർ വൈ.എം.സി.എക്ക് സമീപമായിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ: ശ്രുതി. മകൾ: ശിവാനി.