കൊടുമൺ: യുവാവിന്റെ മൃതദേഹം വീടിനുസമീപത്തെ പാറക്കുളത്തിൽ കണ്ടെത്തി. കൊടുമൺ കിഴക്ക് കുളത്തിനാൽ ഗോകുലത്തിൽ സിദ്ധന്റെയും ലേഖയുടെയും മകൻ അതുൽ സിദ്ധനാണ് (22) മരിച്ചത്. മണക്കാല പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് 4.30 മുതൽ അതുലിനെ കാണാനില്ലായിരുന്നു. പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി വീടിനടുത്തുള്ള പാറക്കുളത്തിൽ അഗ്നിരക്ഷാസേന പരിശോധന നടത്തി. എന്നാൽ, രാത്രി തിരച്ചിൽ ബുദ്ധിമുട്ടായതിനാൽ നിർത്തിവെച്ചു. ബുധനാഴ്ച രാവിലെ പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: അനന്ദു (ന്യൂസിലൻഡ്). സംസ്കാരം പിന്നീട്.