പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് കെ.ഒ. വർഗീസ് (ഗോൾഡൻ കുഞ്ഞുമോൻ -84) നിര്യാതനായി. പത്തനംതിട്ട ഗോൾഡൻ പ്രസ് ഉടമയും ആദ്യകാല വ്യാപാരിയുമാണ്. ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയിൽ പലവട്ടം അംഗമായിട്ടുണ്ട്. ഭാര്യ: കുളത്തൂപുഴ നെല്ലിമൂട്ടിൽ പരേതയായ ലീലാ വർഗീസ്. മക്കൾ: തോമസ് വർഗീസ് ഉമ്മൻ (ടോം) (ഗോൾഡൻ സുസുക്കി, പത്തനംതിട്ട), ദീപ സാറ വർഗീസ്. മരുമക്കൾ: ജിൻസി സൂസൻ കുര്യൻ, വർഗീസ് മാത്യു (ചാർട്ടഡ് അക്കൗണ്ടന്റ്, പത്തനംതിട്ട). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടിലെ ശ്രുശ്രൂഷക്ക് ശേഷം 12ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ സെമിത്തേരിയിൽ.