ചാലിയം: വെസ്റ്റ് വട്ടപ്പറമ്പ് അസ്ബാസ് വീട്ടിൽ കനീശൻകണ്ടി കെ.എം. അബ്ദുൽ അസീസ് (67) നിര്യാതനായി. തന്മിയത്തുൽ ഇസ്ലാം അസോസിയേഷൻ അംഗവും കെ.എൻ.എം ചാലിയം ശാഖ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: സഫിയ ഖാജ. മക്കൾ: മുഹമ്മദ് ഫാസിൽ, അഫ്സിൽ, അസ്ബ. മരുമക്കൾ: നിഷിത പാഷ, ഹിസാന, സഹർറാഫി. സഹോദരങ്ങൾ: കെ.എം. മുഹമ്മദ് ബഷീർ, മഹറുന്നിസ, ആയിഷ ബീവി, സഫിയ, റാബിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കടുക്കബസാർ ജുമാ മസ്ജിദിൽ.