വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനടുത്ത് തമിഴ്നാട് സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ഈറോഡ് മാരിയമ്മൻ കോവിൽ ഭാസ്കർ നടേശനാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. നാദാപുരം റോഡിൽ താമസിച്ച് ജോലി ചെയ്തുവരുകയായിരുന്നു. ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ല ആശുപത്രിയിലേക്കു മാറ്റി.