ചെറുവാടി: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്യൂൺ ചെറുവാടി തെന്നഞ്ചേരി മമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന എടക്കണ്ടി. മക്കൾ: ടി.സി. ഉമർകോയ (അധ്യാപകൻ, സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), സാബിറ. മരുമക്കൾ: സഹദുള്ള (പത്തനാപുരം), സുമയ്യ (കീഴുപറമ്പ്). സഹോദരങ്ങൾ: പാത്തുമ്മ കൊന്നാലത്ത്, ഉമ്മയ്യ ഒതായിൽ, പരേതരായ ബീരാൻ, ബിയ്യുമ്മ പൈക്കാട്ടിൽ. ഖബറടക്കം ബുധൻ രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.