കൂത്താട്ടുകുളം: എം.സി റോഡിൽ രാമപുരം കവലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികയായ വയോധിക മരിച്ചു. പത്തനംതിട്ട കുമ്പളനല്ലൂർ വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഭദ്രാമ്മയാണ് (66) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഹരികൃഷ്ണൻ (14), അഭിജിത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോയിരുന്ന ടോറസ് ലോറി രാമപുരം ഭാഗത്തുനിന്ന് വന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് തിരിഞ്ഞ കാറിലാണ് ഇടിച്ചത്. തിങ്കളാഴ്ച ഷോറൂമിൽനിന്ന് ഇറക്കിയ പുതിയ കാറാണ് അപകടത്തിൽപെട്ടത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. മക്കൾ: അനിത, അജിത, ആശ. മരുമക്കൾ: വിജയകുമാർ കുമ്പള, ഗോപകുമാർ കുമ്പള, രമേശ് കുമാർ വടശ്ശേരിക്കര