ചെലവൂർ: വിരുപ്പിൽ നായരത്ത് പരേതരായ കൃഷ്ണൻ നായരുടെയും കമലമ്മയുടെയും മകൻ രാജൻ (51) കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: നിഷ. മകൻ: രോഹിത്. സഹോദരങ്ങൾ: മനോഹരൻ, ലളിത, രവീന്ദ്രൻ (മാതൃഭൂമി, കോഴിക്കോട്), സുരേന്ദ്രൻ, രജിത, പരേതനായ സുധാകരൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.