കുറ്റ്യാടി: പ്രശസ്ത വോളിബാൾ കളിക്കാരൻ കക്കട്ടിൽ ഒറ്റത്തെങ്ങുള്ളതിൽ കൃഷ്ണൻ (72) നിര്യാതനായി. കാലിക്കറ്റ് സർവകലാശാല മുൻ താരമായിരുന്നു. ജിമ്മി ജോർജ്, ജോസ് ജോർജ് തുടങ്ങിയ അഖിലേന്ത്യ താരങ്ങളുടെ കൂടെ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. പ്രശസ്ത കോച്ച് അബ്ദുറഹിമാന്റെ ശിഷ്യനാണ്. കെ.എസ്.ആർ.ടി.സി വോളി ടീം ക്യാപ്റ്റനും റിട്ട. ജീവനക്കാരനുമാണ്. അത്ലറ്റ്, ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഉദരരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ചോയി. മാതാവ്: മാത. ഭാര്യ: കമല. മക്കൾ: ദിവ്യ, വിദ്യ (അധ്യാപിക, പരപ്പനങ്ങാടി ഗവ. യു.പി സ്കൂൾ). മരുമക്കൾ: സുനിൽ (ബിസിനസ് ഉള്ള്യേരി), രാജേഷ് (ക്ലർക്ക്, കെ.ഡി.സി ബാങ്ക്, കോഴിക്കോട്). സഹോദരങ്ങൾ: കുമാരൻ, ജാനു, ദേവി.