നാദാപുരം: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളയം നിരവുമ്മൽ കുനിയിൽ ഒണക്കൻ(75) ആണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽനിന്ന് ഇളകിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.
കുത്തേറ്റു വീണ ഒണക്കനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മാറ്റാനായത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഗുരുതമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. കടന്നൽകൂട് കഴിഞ്ഞ ദിവസം നാട്ടുകാർ നശിപ്പിച്ചു. സ്ത്രീ ഉൾപ്പെടെ മറ്റു മൂന്നുപേർക്ക് കടന്നൽ കുത്തേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഭാര്യ: മാത. മക്കൾ: സനിജ, സനീഷ്. മരുമകൻ: അർജുൻ (കൊല്ലം).