ബാലുശ്ശേരി: രോഗിയുമായി ആശുപത്രിയിലേക്കു പോയ കാർ അപകടത്തിൽപെട്ട് രോഗി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്ക്. കിനാലൂർ കുറ്റിക്കണ്ടി മീത്തൽ പത്മിനി അമ്മയാണ് (75) മരിച്ചത്. ഷാജി (48) പ്രജില (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടു. വെള്ളിയാഴ്ച രാത്രി 10ഓടെ പത്മിനി അമ്മക്ക് രോഗം ഗുരുതരമായതിനെത്തുടർന്ന് കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകവേ വട്ടോളി ബസാറിൽ കാർ ടിപ്പറിലിടിക്കുകയായിരുന്നു. അപകടത്തിൽ പത്മിനി അമ്മക്ക് പരിക്കില്ല. എന്നാൽ, ഇതിനിടെ പത്മിനി അമ്മ മരിച്ചിരുന്നു. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: അനിൽകുമാർ, അജിത് കുമാർ, അനിഷ. മരുമക്കൾ: നിഷിത (കുട്ടമ്പൂർ), പ്രജില (മഞ്ഞപ്പാലം), രാജൻ (കാന്തപുരം). സഞ്ചയനം: വ്യാഴാഴ്ച.