മുക്കം: വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന അബ്ദുള്ള കുട്ടി (73) ഉംറ നിർവഹിക്കുന്നതിനിടയിൽ നിര്യാതനായി.
ഉംറയുടെ ഭാഗമായി മക്കയിൽനിന്ന് മദീനയിലേക്കുള്ള യാത്രക്കിടയിൽ ഹൃദയാഘാതംമൂലമാണ് മരണം. ഈ മാസം രണ്ടിനാണ് അബ്ദുള്ള കുട്ടി ഉംറക്കായി റിഹ് ല ഹജ്ജ് ഗ്രൂപ്പു വഴി യാത്ര പുറപ്പെട്ടത്.
ഭാര്യ: സൈനബ ഹജ്ജുമ്മ വേങ്ങേരിപറമ്പിൽ. മക്കൾ: ഷിഹാബ് (മക്ക), അജ്മൽ (വെസ്റ്റ് കൊടിയത്തൂർ യൂത്ത് ലീഗ് സെക്രട്ടറി), സാബിറ, സറീന, ഷക്കീല, ഷഫീല. മരുമക്കൾ: ഷൗക്കത്ത്, അബ്ദു, അലി അക്ബർ, ഷിറാസ്,നുസൈബ, മുബഷിറ.