ബാലുശ്ശേരി: കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ മരിച്ചു. പനായി ചിറക്കൽ താമസിക്കുന്ന എളേടത്തുകണ്ടി കുഞ്ഞിക്കണാരന്റെ ഭാര്യ സരോജിനിയാണ് (70) മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ പനായി പുത്തൂർവട്ടം എ.എൽ.പി സ്കൂളിനു സമീപത്തു സംസ്ഥാന പാതയിലായിരുന്നു അപകടം. ബാലുശ്ശേരിയിലേക്കു പോകുന്നതിനായി പനായി സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന ഇവരെ ബാലുശ്ശേരി ഭാഗത്തുനിന്നു വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ കാറിലുണ്ടായിരുന്നവർതന്നെ കോക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മലബാർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: സുധ, ബിന്ദു (പി. ഡബ്ല്യു.ഡി ഓഫിസ്, ബാലുശ്ശേരി). മരുമക്കൾ: ബാബു (റവന്യൂ വകുപ്പ്, കോഴിക്കോട്), വിനോദ് (നന്മണ്ട). സഞ്ചയനം തിങ്കളാഴ്ച.