കൊയിലാണ്ടി: കഴിഞ്ഞദിവസം കാണാതായ ആളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. അരങ്ങാടത്ത് മനയിടത്തുപറമ്പില് ക്ഷേത്രത്തിനുസമീപം മേലേപ്പുറത്ത് ശശി (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് മൃതദേഹം പുറക്കാട്ടിരി പുഴയിൽ പാലത്തിനടിയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ടാണ് കാണാതായത്. തിരുവങ്ങൂരിലേക്കെന്നും പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ ചാത്തപ്പൻ. മാതാവ്: മാധവി. ഭാര്യ: ഗീത. സഹോദരങ്ങൾ: ദാസൻ, വിശ്വൻ, ശാന്ത, വസന്ത, പരേതയായ ശ്യാമള.