കക്കോടി: കെ.എൻ.എം സംസ്ഥാന കൗൺസിൽ മുൻ അംഗവും ബിസ്മി മുൻ കൺവീനറുമായിരുന്ന കക്കോടി വലിയ മേത്താട്ട് എരഞ്ഞിക്കൽ അയനിക്കാട്ട് എ. അലി മാസ്റ്റർ (83) നിര്യാതനായി. കെ.എൻ.എം യൂനിറ്റ് പ്രസിഡൻറ്, കക്കോടി ബസാർ റസിഡൻറ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ്, എരഞ്ഞിക്കൽ ജുമുഅത്ത് പള്ളി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ: ജമീല. മക്കൾ: അനീസ, സൗദ (അധ്യാപിക, പുളിയപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്), റാഹില (അധ്യാപിക, ആനപ്പാറ ഹയർ സെക്കൻഡറി സ്കൂൾ ), അജീബ് (ജില്ലാ അസി. എക്സിക്യുട്ടീവ് ഓഫീസർ ലേബർ വകുപ്പ്, കോട്ടയം), അനസ് ഹൈദരാബാദ്. മരുമക്കൾ: കെ.പി. ഖാലിദ് (ക്യൂട്ടി സോപ്പ്), ബി. റഹീം (കരുണ മെഡിക്കൽ കോളജ് പാലക്കാട്), പി.കെ. അനീസ് (ഓഡിറ്റർ, സഹകരണ വകപ്പ്), ശിബിലി, ഫർഷാന. സഹോദരങ്ങൾ: ഫാത്തിമ, സഫിയ, സലീന, പരേതരായ ഖദീജ, ജമാലുദ്ദീൻ, മുസ്തഫ, റഷീദ.