കൊയിലാണ്ടി: എ.ഐ.വൈ.എഫ് മുൻ ജില്ല ജോ. സെക്രട്ടറിയും കലാസാംസ്കാരിക പ്രവർത്തകനുമായ എസ്. ചിത്രാംഗദൻ (58) നിര്യാതനായി. സി.പി.ഐ കോഴിക്കോട് സിറ്റി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. നമ്മൾ ഇന്ത്യൻസ് എന്ന ജലപരിശോധന സ്ഥാപനത്തിന്റെ ചെയർമാനാണ്. വെസ്റ്റ് ഹിൽ അത്താണിക്കൽ സ്രാമ്പിക്കൽ പരേതനായ രാജന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: ചന്ദന, ചന്ദ്രു. മരുമക്കൾ: വിപിൻ, അനഘ. സഹോദരങ്ങൾ: ലത, ശ്രീജ, നിഷ. സഞ്ചയനം ഞായറാഴ്ച കുന്നോത്ത് മീത്തൽ വീട്ടിൽ.