കോഴിക്കോട്: ട്രെയിൻ തട്ടി പരിക്കേറ്റ അജ്ഞാതൻ മരിച്ചു. ഒക്ടോബർ 30ന് രാവിലെ 6.45ന് പന്നിയങ്കര ടെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചയാളാണ് ചികിത്സക്കിടെ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് വിവരം അറിയുന്നവർ 0495 2320860, 9497975669 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പന്നിയങ്കര പൊലീസ് അഭ്യർഥിച്ചു.