പന്തളം: വെൽഡിങ് വർക്സ് കോൺട്രാക്ടർ പണിക്കിടെ അപകടത്തിൽ മരിച്ചു. പന്തളം മങ്ങാരം നെടുങ്ങോട്ട് കെ.ജെ. വില്ലയിൽ ജോസ് മാത്യുവാണ് (59) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെ പന്തളം മങ്ങാരം മുത്തൂണി ഭാഗത്ത് ഏറ്റെടുത്ത പണി നടത്തുന്നതിനിടെയാണ് അപകടം. വീടിന്റെ മേൽക്കൂരയിൽ ഷീറ്റ് ഇടുന്നതിനിടെ മുകളിൽനിന്ന് വീഴുകയായിരുന്നു. ഭാര്യ: കുഞ്ഞമ്മ ജോസ്. മകൻ: ജെസ്റ്റിൻ ജോസ്. സംസ്കാരം പിന്നീട്