ബാലുശ്ശേരി: ബാലുശ്ശേരിയിലെ പൗരപ്രമുഖനും കെ.എൻ.എം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കൊല്ലങ്കണ്ടി മമ്മു സാഹിബിന്റെ മകൻ കൊല്ലങ്കണ്ടി സെയ്തുമുഹമ്മദ് ഹാജി (79) നിര്യാതനായി. മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടറാണ്. ബാലുശ്ശേരി മഹല്ല് കമ്മിറ്റി പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലുശ്ശേരി ടൗണിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ സെയ്തുമുഹമ്മദ് ഹാജി ആദ്യകാല ഫുട്ബാൾ പ്ലയറും വോളിബാൾ കളിക്കാരനുമായിരുന്നു. 66-67 കാലഘട്ടത്തിൽ ഫാറൂഖ് കോളജ് ഫുട്ബാൾ ടീം അംഗമായിരുന്നു. ബാലുശ്ശേരിയിലെ പാലിയേറ്റിവ് സൊസൈറ്റി സ്ഥാപകാംഗവും പാട്രണുമായിരുന്നു. മാതാവ്: പരേതയായ മുല്ലവീട്ടിൽ നസീസ (നല്ലളം). ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് ഫൈസൽ (റോക്ക് ഫ്ലവേഴ്സ്, ബാലുശ്ശേരി), ഫസീല (മലാപ്പറമ്പ്). മരുമക്കൾ: അഷ്റഫ് (സൂര്യ ഇലക്ട്രിക്കൽസ്, കോഴിക്കോട്), റഷീദ (കണ്ണൂർ). സഹോദരങ്ങൾ: അബ്ദുറഹിം കൊല്ലങ്കണ്ടി, ബഷീർ അഹമ്മദ് (എൻ.സി.പി ജില്ലാ സെക്രട്ടറി), ജമീല, സമദ്, സഫിയ, പരേതയായ മറിയം.