കോന്നി: അടക്ക ശേഖരിക്കാനായി കയറുന്നതിനിടെ കമുക് രണ്ടായി ഒടിഞ്ഞ് മരംകയറ്റ തൊഴിലാളി മരിച്ചു. കോന്നി മാമ്മൂട് സ്വദേശി പ്ലാവിളയിൽ വീട്ടിൽ ഗോപി (68) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. കോന്നി മേരിമാതാ ജോർജ് ജോസഫിന്റെ വീട്ടിൽ കവുക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴെവീണ ഗോപിയുടെ തല സമീപത്തെ മതിലിൽ ഇടിക്കുകയും ചെയ്തു. ഭാര്യ: ജഗദമ്മ. മക്കൾ: സന്തോഷ്, പ്രീത. മരുമകൻ: മനോജ്.