പന്തളം: പിക് അപ് വാനിടിച്ച് ബൈക്ക് യാത്രികനായ മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. മെഡിക്കൽ മിഷൻ ജങ്ഷനിലെ ശ്രീദുർഗ മെഡിക്കൽ സ്റ്റോർ ഉടമയും പന്തളം പൂഴിക്കാട് ഇന്ദീവരത്തിൽ തുളസി ദാസിന്റെ മകനുമായ ഉണ്ണികൃഷ്ണനാണ് (32) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ എം.സി റോഡിൽ ചിത്ര ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പന്തളം മെഡക്കൽ മിഷൻ ജങ്ഷനിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഉണ്ണികൃഷ്ണനെ അടൂരിൽനിന്ന് പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന പിക് അപ് വാൻ ഇടിക്കുകയായിരുന്നു. മാതാവ്: ശോഭ. ഭാര്യ: നന്ദന (അധ്യാപിക, പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മകൻ: താരുഷ്. സഹോദരൻ: ഹരികൃഷ്ണൻ.