കൊയിലാണ്ടി: കുറുവങ്ങാട് ചെനിയേരി സ്കൂളിനു സമീപം ബൈക്ക് തട്ടി യുവതി മരിച്ചു. കുറുവങ്ങാട് ബൈത്തുൽ ഇസ്സയിൽ സയ്യിദ് അബ്ബാസ് ബാഫഖി തങ്ങളുടെ ഭാര്യ ഫാത്തിമ റിയാദ് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. പിതാവ്: സീതിക്കോയ തങ്ങൾ. മാതാവ്: പരേതയായ സുഹറാബി. മക്കൾ: നഫീസ മാസിന (കൊയിലാണ്ടി ഗേൾസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി), ആയിഷ (ചെനിയേരി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: നസീറലി, ഷമീർ, റഫിയ, നസിയ.